ഗഫൂർ പി ലില്ലീസ്

തിരൂർ നിയോജക മണ്ഡലം LDF സ്ഥാനാർഥി

ശ്രീ അബ്ദുൽ ഗഫൂർ പി (ലില്ലീസ്) പരേതനായ പി മുഹമ്മദിന്റെയും തിത്തിമ്മുവിന്റെയും മകനായി 1969 നവംബർ 28നു മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. ശമീമയാണ് ഗഫൂറിന്റെ ജീവിത സഖി. നിഹാല് മുഹമ്മദ്, നസല് മുഹമ്മദ്, നഹല എന്നിവര് മക്കളാണ്.

കോട്ട് എ.എം യു.പി സ്കൂൾ, എഴൂർ ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളില് നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീ ഗഫൂർ തിരൂരങ്ങാടി PSMO കോളേജിൽ പ്രീ ഡിഗ്രിയും പൊന്നാനി MES കോളേജിൽ MCom-ഉം പൂർത്തിയാക്കി. തുടര്ന്ന് എംബിഎ, എല്എല്ബി ബിരുദങ്ങളും നേടി..

പതിനാലാമത്തെ വയസ്സില് SFI-യിലൂടെയാണ് ഗഫൂറിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് SFI കോളേജ് യൂനിയൻ മെമ്പർ, പൊന്നാനി MES കോളേജ് യുണിയന് ചെയര്മാന് എന്നീ നിലകളില് പ്രവര്ത്തിച്ചു.

19 വർഷം നീണ്ട പ്രവാസി ജീവിതത്തിനിടയിലും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ശ്രീ ഗഫൂർ അബുദാബി ഇടതുപക്ഷ സമിതിയുടെ കീഴിലുള്ള ശക്തി തിയേറ്റർ, കേരള സോഷ്യൽ സെന്റർ, അബു ദാബി എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ചു . തിരൂർ UAE പ്രവാസി സംഘടനയുടെ അബുദാബി കമ്മിറ്റി സെക്രട്ടറി ആയി 4 വർഷവും UAE കമ്മിറ്റി സെക്രട്ടറി ആയി 5 വര്ഷക്കാലവും ചുമതല വഹിച്ചു. പ്രവാസി ജീവിതം അവസാനിപിച്ചു നാട്ടില് തിരിച്ചെത്തിയ ശ്രീ ഗഫൂർ തിരൂർ കുടുംബ കൂട്ടായ്മയായ ACT തിരൂർ , മാലിന്യ മുക്ത സമിതി, പുഴസംരക്ഷണ സമിതി എന്നീ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ സാമൂഹിക സദസ്സുകളില് മുഖ്യ സാന്നിധ്യമായി. പഴയകാല ഫുട്ബോള് കളിക്കാരനും കലാ സാംസ്കാരിക പ്രവർത്തകനുമായ ശ്രീ ഗഫൂർ SAT( Sports Academy Tirur) ജോയിന്റ് സെക്രട്ടറി കൂടിയാണ്.

2014 പാർലിമെന്റ് തിരഞ്ഞെടുപ്പിൽ LDF സ്വതന്ത്ര സ്ഥാനാർഥി ശ്രീ വി അബ്ദുൽ റഹ്മാന്റെ പ്രചാരണ പരിപാടികളിൽ നേതൃസ്ഥാനം വഹിച്ച ശ്രീ ഗഫൂർ 2015ൽ 15 വർഷങ്ങൾക്ക് ശേഷം തിരൂർ മുനിസിപ്പാലിറ്റി ഇടതുപക്ഷത്തിനു നേടി കൊടുക്കുന്നതില് മുഖ്യ പങ്ക് വഹിച്ചു.

മതേതര രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ സൗഹൃദവും പ്രവാസികളുടെയും വ്യാപാരികളുടെയും പ്രശ്നപരിഹാരങ്ങളിലൂടെ അവരുടെ സ്വീകാര്യതയും നേടാൻ ശ്രീ ഗഫൂറിന് കഴിഞ്ഞിട്ടുണ്ട്.